സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ പാദ സെമി ഫൈനല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത ഒരു ഗോളിന് ജംഷെദ്പുര്‍ എഫ്‌സിയെ തകര്‍ത്തു. 38-ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുസമദാണ് ഗോള്‍ നേടിയത്.
Advertisment
ഇതോടെ മാര്‍ച്ച് 15-ന് നടക്കുന്ന രണ്ടാം പാദ മത്സരം ഏറെ നിര്‍ണായകമായി. രണ്ടാം പാദ മത്സരത്തിലും ഉജ്ജ്വല പ്രകടനം ആവര്‍ത്തിക്കാനായാല്‍ മഞ്ഞപ്പടയ്ക്ക് ഫൈനലില്‍ എത്താം. നാളെ ആദ്യ പാദ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനും ഹൈദരാബാദ് എഫ്‌സിയും ഏറ്റുമുട്ടും.