സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
വാസ്‌കോ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍. ഇന്ന് ജംഷെദ്പുരിനെതിരെ നടന്ന രണ്ടാം പാദ സെമിഫൈനല്‍ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
Advertisment
18-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടി. 50-ാം മിനിറ്റില്‍ പ്രണോയ് ഹാള്‍ഡറാണ് ജംഷെദ്പുരിന്റെ ഗോള്‍ നേടിയത്. ആദ്യ പാദ മത്സരത്തില്‍ മഞ്ഞപ്പട 1-0ന് ജയിച്ചിരുന്നു. ഇതോടെ രണ്ടു പാദത്തിലുമായി 2-1ന് മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. 2016-ലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇതിന് മുമ്പ് ഫൈനലിലെത്തിയത്.