ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിടാന്‍ പുതിയ ചാമ്പ്യന്‍മാര്‍! മാര്‍ച്ച് 20-ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍ ഹൈദരാബാദ് എഫ്‌സി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മാര്‍ച്ച് 20ന് നടക്കുന്ന ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാസ് എഫ്‌സിയെ നേരിടും. ഇന്ന് നടന്ന സെമിഫൈനല്‍ മത്സരത്തിലെ രണ്ടാം പാദത്തില്‍ ഹൈദരാബാദ് എടികെ മോഹന്‍ ബഗാനോട് 1-0ന് പരാജയപ്പെട്ടു.

Advertisment

എന്നാല്‍, ആദ്യ പാദത്തില്‍ 3-1ന് ഹൈദരാബാദ് വിജയിച്ചിരുന്നു. ഇതോടെ ഹൈദരാബാദ് ഫൈനലിലെത്തി. രണ്ടാം പാദത്തില്‍ എടികെ മോഹന്‍ബഗാനായി 79-ാം മിനിറ്റില്‍ റോയ് കൃഷ്ണ ഗോള്‍ നേടി. ഐഎസ്എല്ലില്‍ ഇതിനു മുമ്പ് കിരീടം നേടിയിട്ടില്ലാത്ത ടീമുകളാണ് ഫൈനല്‍ ഏറ്റുമുട്ടുന്നത്.

Advertisment