/sathyam/media/post_attachments/1ASyLf7qsrNq2O0cCBpK.jpg)
ന്യൂഡല്‍ഹി: 2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സറായി ബൈജൂസ്. ലോകം മുഴുവന്‍ ശ്രദ്ധ നേടിയ വിദ്യാഭ്യാസ ശൃംഖലയാണ് ബൈജൂസ്. ഫിഫ ലോകകപ്പിന്‍റെ സ്‌പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ബൈജൂസ്.
‘ഖത്തറിൽ ഈ വർഷം നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സറെന്ന നിലയിൽ ലോകവേദിയിൽ ഇക്കുറി ഇന്ത്യയെ ബൈജൂസ് പ്രതിനിധീകരിക്കുന്ന വിവരം വളരെ സന്തോഷത്തെ അറിയിക്കുന്നു. രാജ്യാന്തര തലത്തിൽ ഫിഫ ലോകകപ്പിന്റെ സ്പോൺസറാകുന്ന ആദ്യ എഡ്ടെക് ബ്രാൻഡെന്ന നേട്ടവും ബൈജൂസിനു സ്വന്തം’ – ബൈജൂസ് ട്വിറ്ററിൽ കുറിച്ചു.
2022 നവംബര്‍ 21 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഡിസംബര്‍ 18 നാണ് ഫൈനല്‍. ഇതാദ്യമായാണ് ഒരു എഡ്‌ടെക് കമ്പനി ഫുട്ബോള്‍ ലോകകപ്പിന്‍റെ സ്‌പോണ്‍സര്‍മാരാകുന്നത് എന്ന സവിശേഷതയുമുണ്ട്.
കായിക മേഖലയിൽ ബൈജൂസ് സ്പോൺസർഷിപ്പ് കരാർ സ്വന്തമാക്കുന്നത് ഇതാദ്യമല്ല. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് അവകാശം ബൈജൂസിനാണ്. കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക സ്പോൺസറും ബൈജൂസായിരുന്നു.