തന്നെ പരിഹസിച്ചുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ട്വീറ്റില്‍ പൊട്ടിത്തെറിച്ച് സഞ്ജു സാംസണ്‍; വിമര്‍ശനത്തിന് പിന്നാലെ ടീമിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മലയാളിതാരം; ക്യാപ്റ്റന്റെ വിമര്‍ശനത്തിന് പിന്നാലെ ട്വീറ്റ് നീക്കം ചെയ്ത റോയല്‍സ് സോഷ്യല്‍ മീഡിയ ടീമിനെയും മാറ്റി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച ട്വീറ്റില്‍ പൊട്ടിത്തെറിച്ച് നായകന്‍ സഞ്ജു സാംസണ്‍. സഞ്ജു രൂക്ഷമായി പ്രതികരിച്ചതോടെ റോയല്‍സ് ട്വീറ്റ് ഡിലീറ്റ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തും സഞ്ജു പ്രതിഷേധം പ്രകടിപ്പിച്ചു.

കറുത്ത കണ്ണടയും തലപ്പാവും ധരിച്ചുള്ള സഞ്ജുവിന്റെ എഡിറ്റ് ചെയ്ത ഒരു ചിത്രം റോയല്‍സ് അഡ്മിന്‍ ട്വീറ്റ് ചെയ്തതാണ് വിവാദത്തിന് കാരണം. നിങ്ങള്‍ സുന്ദരനായി കാണപ്പെടുന്നുവെന്നായിരുന്നു അടിക്കുറിപ്പ്.

ഇത് ശ്രദ്ധയില്‍പ്പെട്ട സഞ്ജു അതില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു. കൂട്ടുകാര്‍ക്കിടയില്‍ ഇങ്ങനെ ചെയ്യാം. പക്ഷേ, ടീമുകള്‍ പ്രൊഫഷണലായിരിക്കണം എന്ന് സഞ്ജു ട്വീറ്റ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിനും സഞ്ജു പരാതി നല്‍കിയതായാണ് സൂചന.

സഞ്ജുവിന്റെ വിമര്‍ശനത്തിന് പിന്നാലെ റോയല്‍സ് വിവാദ ട്വീറ്റ് നീക്കം ചെയ്തു. സോഷ്യല്‍ മീഡിയ ടീമിനെയും രാജസ്ഥാന്‍ റോയല്‍സ് മാറ്റി. സംഭവത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നല്‍കുന്ന വിശദീകരണം ഇങ്ങനെ.

"ഇന്നത്തെ സംഭവങ്ങളുടെ വെളിച്ചത്തിൽ, സോഷ്യൽ മീഡിയയിലെ ഞങ്ങളുടെ സമീപനത്തിലും ടീമിലും ഞങ്ങൾ മാറ്റങ്ങൾ വരുത്തും. ആദ്യ മല്‍സരത്തിനു മുന്നോടിയായി ടീമിനുള്ളില്‍ എല്ലാം മികച്ച രീതിയില്‍ തന്നെയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ മല്‍സരത്തിനു സംഘം തയ്യാറെടുക്കുകയാണ്. മാനേജ്മെന്റ് മൊത്തത്തിലുള്ള ഡിജിറ്റൽ സ്ട്രാറ്റജി പുനഃപരിശോധിക്കുകയും യഥാസമയം ഒരു പുതിയ ടീമിനെ നിയമിക്കുകയും ചെയ്യും. ഐ‌പി‌എൽ സീസണാണിതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അക്കൗണ്ടില്‍ പതിവായി അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യണമെന്ന് ആരാധകർ ആഗ്രഹിക്കുന്നു. താൽക്കാലിക പരിഹാരങ്ങൾ ഞങ്ങൾ കണ്ടെത്തും''

https://www.sathyamonline.com/news-sports-657651/

Advertisment