ദോഹ: ഖത്തര്‍ ലോകകപ്പ് മത്സരക്രമമായി. മരണഗ്രൂപ്പ് ഇല്ലെന്ന് തന്നെ പറയാം. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നറുക്കെടുപ്പില്‍ ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചു. വമ്പന്‍ന്മാരയ സ്‌പെയ്‌നും ജര്‍മനിയും ഒരു ഗ്രൂപ്പില്‍ വന്നെന്നുള്ളതാണ് പ്രധാന സവിശേഷത.
മത്സരിക്കുന്ന 32 ടീമുകളും തീരുമാനമാകും മുൻപാണ് ഇത്തവണ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്നത്. നിലവിൽ യോഗ്യത ഉറപ്പാക്കിയത് 29 ടീമുകളാണ്. ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങൾക്കായി രംഗത്തുള്ളത് എട്ടു ടീമുകളും.
ഗ്രൂപ്പ് എ: ഖത്തര്‍, നെതര്‍ലന്‍ഡ്‌സ്, സെനഗല്‍, ഇക്വഡര്‍
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, യുഎസ്എ, ഇറാന്‍, വെയ്ല്‍സ്/ സ്‌കോട്‌ലന്‍ഡ്/ യുക്രയ്ന്‍
ഗ്രൂപ്പ് സി: അര്‍ജന്റീന, മെക്‌സിക്കോ, പോളണ്ട്, സൗദി അറേബ്യ
ഗ്രൂപ്പ് ഡി: ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ടുണീഷ്യ, ഓസ്‌ട്രേലിയ/ യുഎഇ/ പെറു
ഗ്രൂപ്പ് ഇ: ജര്‍മനി, സ്‌പെയ്ന്‍, ജപ്പാന്‍, ന്യൂസിലന്‍ഡ്/ കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്: ബെല്‍ജിയം, ക്രൊയേഷ്യ, മൊറോക്കോ, കാനഡ
ഗ്രൂപ്പ് ജി: ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സെര്‍ബിയ, കാമറൂണ്‍
ഗ്രൂപ്പ് എച്ച്: പോര്‍ച്ചുഗല്‍, ഉറുഗ്വെ, ദക്ഷിണ കൊറിയ, ഘാന