സന്തോഷ് ട്രോഫിയില്‍ കേരളം സന്തോഷത്തോടെ മുന്നോട്ട്; പഞ്ചാബിനെ തകര്‍ത്ത് സെമിയില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന്‍റെ ഇരട്ടഗോള്‍ മികവില്‍ കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്.

Advertisment

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരളത്തിന്റെ ജയം. ഇരുപകുതികളിലുമായി ക്യാപ്റ്റൻ ജിജോ ജോസഫ് (17, 86) നേടിയ ഇരട്ടഗോളുകളിലാണ് കേരളത്തിന്റെ വിജയം. പഞ്ചാബിനായി മൻവീർ സിങ്ങും (12) ഗോൾ നേടി.

മേഘാലയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നഷ്ടപ്പെടുത്തിയ പെനാല്‍റ്റിക്കുള്ള ജിജോയുടെ പ്രായശ്ചിത്തം കൂടിയായി പഞ്ചാബിനെതിരായ പ്രകടനം. പഞ്ചാബ് സെമി കാണാതെ പുറത്തായി.

Advertisment