മഞ്ചേരിയില്‍ കേരളത്തിന്റെ ഗോള്‍മഴ; കര്‍ണാടകയെ 7-3ന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മലപ്പുറം: കര്‍ണാടകയെ ഗോള്‍ മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. സെമിയില്‍ കര്‍ണാടകയെ 7-3ന് തകര്‍ത്താണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശനം. പകരക്കാരനായി കളത്തിലിറങ്ങി അഞ്ച് ഗോളുകൾ നേടിയ ടി.കെ.ജെസിനാണ് വിജയത്തിൽ നെടുംതൂണായത്. ഷിഖിൽ, അർജുൻ ജയരാജ് എന്നിവരും കേരളത്തിനായി ഗോളുകള്‍ നേടി.

Advertisment

ആദ്യപകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യപകുതിയില്‍ 10 മിനുറ്റിനിടെയായിരുന്നു ജസിന്‍റെ ഹാട്രിക്. ബംഗാളും മണിപ്പുരും തമ്മിൽ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ കേരളം ഫൈനലിൽ നേരിടും.

Advertisment