സന്തോഷ് ട്രോഫി ഫൈനല്‍ തിങ്കളാഴ്ച; ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ ബംഗാള്‍!

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ മണിപ്പുരിനെ പരാജയപ്പെടുത്തി ബംഗാള്‍ ഫൈനലില്‍. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബംഗാളിന്റെ ജയം. തിങ്കളാഴ്ച (മേയ് 2) നടക്കുന്ന ഫൈനലിൽ കേരളം ബംഗാളിനെ നേരിടും. രാത്രി എട്ടു മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനല്‍.

Advertisment

publive-image

46 ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. അതില്‍ 32 തവണ ബംഗാള്‍ ചാമ്പ്യന്‍മാരായി. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാം തവണയാണ്.

Advertisment