/sathyam/media/post_attachments/TZt9wjbEEMXwfenwuhrm.jpg)
അഹമ്മദാബാദ്: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ രാജസ്ഥാന്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ 8 വിക്കറ്റിന് 157 റണ്‍സെടുത്തു. രാജസ്ഥാന്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.
42 പന്തില്‍ 58 റണ്‍സെടുത്ത രജത് പട്ടിദാറാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ്ലി-7, ഫാഫ് ഡു പ്ലെസിസ്-25, ഗ്ലെന്‍ മാക്‌സ്വെല്‍-24, മഹിപാല്‍ ലോമ്രോര്‍-8, ദിനേശ് കാര്‍ത്തിക്-6, ഷഹ്ബാസ് അഹമ്മദ്-12 നോട്ടൗട്ട്, വനിന്ദു ഹസരങ്ക-0, ഹര്‍ഷല്‍ പട്ടേല്‍-1, ജോഷ് ഹേസല്‍വുഡ്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
നന്നായി തുടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ പതറിയതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്. രാജസ്ഥാനു വേണ്ടി പ്രസിദ്ധ് കൃഷ്ണയും, ഒബെദ് മക്കോയിയും മൂന്ന് വിക്കറ്റ് വീതവും, ട്രെന്‍ഡ് ബോള്‍ട്ടും, രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
60 പന്തില്‍ പുറത്താകാതെ 106 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. യഷ്വസി ജയ്‌സ്വാള്‍-21, സഞ്ജു സാംസണ്‍-23, ദേവ്ദത്ത് പടിക്കല്‍-9, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 2 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ആര്‍സിബിക്കു വേണ്ടി ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റും, വനിന്ദു ഹസരങ്ക ഒരു വിക്കറ്റും വീഴ്ത്തി.