കലാശപ്പോരാട്ടത്തില്‍ സഞ്ജുവിനും സംഘത്തിനും കാലിടറി! ഐപിഎല്ലിലെ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം ചൂടി ഗുജറാത്ത് ടൈറ്റന്‍സ്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

അഹമ്മദാബാദ്: ഐപിഎല്ലിലെ ഫൈനല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടി. ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ്-20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 130, ഗുജറാത്ത് ടൈറ്റന്‍സ്-18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133.

35 പന്തില്‍ 39 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. യഷ്വസി ജയ്‌സ്വാള്‍-22, സഞ്ജു സാംസണ്‍-14, ദേവ്ദത്ത് പടിക്കല്‍-2, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍-11, രവിചന്ദ്രന്‍ അശ്വിന്‍-6, റിയാന്‍ പരാഗ്-15, ട്രെന്‍ഡ് ബോള്‍ട്ട്-11, ഒബെദ് മക്കോയി-8 എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം.

ഗുജറാത്തിനു വേണ്ടി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. രവിശ്രീനിവാസന്‍ സായ് കിഷോര്‍ രണ്ടു വിക്കറ്റും, മുഹമ്മദ് ഷമി, യാഷ് ദയാല്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

43 പന്തില്‍ പുറത്താകാതെ 45 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. വൃദ്ധിമാന്‍ സാഹ-5, മാത്യു വെയ്ഡ്-8, ഹാര്‍ദ്ദിക് പാണ്ഡ്യ-34, ഡേവിഡ് മില്ലര്‍-32 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. രാജസ്ഥാനു വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisment