Advertisment

ഗുസ്തിയില്‍ മെഡല്‍ക്കൊയ്ത്ത്; പാക് താരത്തെ തോല്‍പ്പിച്ച് ദീപക് പൂനിയയും സ്വര്‍ണം നേടി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ബര്‍മ്മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. ബജ്‌റംഗ് പൂനിയക്കും സാക്ഷി മാലിക്കിനും പിന്നാലെ ദീപക് പൂനിയയും സ്വര്‍ണം നേടി. 86 കി.ഗ്രാം വിഭാഗത്തില്‍ പാക് താരം മുഹമ്മദ് ഇനാമിനെ തോല്‍പിച്ചാണ് ദീപക് സ്വര്‍ണം നേടിയത്.

65 കിലോ പുരുഷ വിഭാഗത്തിൽ ബജ്റങ് പൂനിയ നേരത്തെ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. 62 കിലോ വനിതാ വിഭാഗത്തിൽ സാക്ഷി മാലിക്കും സ്വർണം നേടി. കാനഡ‍യുെട അന ഗൊഡീനസിനെയാണ് തോൽപ്പിച്ചത്. 57 കിലോ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്ക് വെള്ളി മെഡല്‍ നേടി.

Advertisment