അഞ്ചാം ടി20യിലും ഇന്ത്യയുടെ പടയോട്ടം; വിന്‍ഡീസിനെ തകര്‍ത്തത് 88 റണ്‍സിന്! പരമ്പര 4-1ന് സ്വന്തം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഫ്‌ളോറിഡ: അഞ്ചാം ടി20യില്‍ വിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു. വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് പുറത്തായി.

Advertisment

40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇഷന്‍ കിഷന്‍-11, ദീപക് ഹൂഡ-38, സഞ്ജു സാംസണ്‍-15, ഹാര്‍ദ്ദിക് പാണ്ഡ്യ-28, ദിനേശ് കാര്‍ത്തിക്-12, അക്‌സര്‍ പട്ടേല്‍-9, ആവേശ് ഖാന്‍-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. വിന്‍ഡീസിന് വേണ്ടി ഒഡിയന്‍ സ്മിത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.

35 പന്തില്‍ 56 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്‌മെയറിന് മാത്രമേ വിന്‍ഡീസ് ബാറ്റിങ് നിരയില്‍ പിടിച്ചു നില്‍ക്കാനായുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി രവി ബിഷ്‌ണോയ് നാലു വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവും, അക്‌സര്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Advertisment