Advertisment

അവസാന നിമിഷം വരെ വിജയപ്രതീക്ഷ, ഒടുവില്‍ കാലിടറി! കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് പരാജയം; ഓസ്‌ട്രേലിയക്ക് സ്വര്‍ണം, ഇന്ത്യയ്ക്ക് വെള്ളി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

എഡ്ജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ സ്വര്‍ണം സ്വന്തമാക്കി. അവസാന നിമിഷം വരെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന മത്സരം, ഒടുവില്‍ ഓസീസ് ബൗളര്‍മാര്‍ പിടിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ 20 ഓവറില്‍ എട്ട് വിക്കറ്റിന് 161, ഇന്ത്യ 19.3 ഓവറില്‍ 152 ഓള്‍ ഔട്ട്.

41 പന്തില്‍ 61 റണ്‍സെടുത്ത ബെത്ത് മൂണിയാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രേണുക സിങും, സ്‌നേഹ് റാണയും രണ്ട് വിക്കറ്റ് വീതവും, ദീപ്തി ശര്‍മയും, രാധാ യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

43 പന്തില്‍ 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും, 33 പന്തില്‍ 33 റണ്‍സെടുത്ത ജെമിയ റോഡ്രിഗസിന്റെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയുടെ വിജയം ഏറെക്കുറെ ഉറപ്പാക്കിയിരുന്നു. എന്നാല്‍ പിന്നീട് വന്ന ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതോടെ ഓസ്‌ട്രേലിയ കൈവിട്ട വിജയം തിരികെ പിടിച്ചു.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഷ്‌ലെയ് ഗാര്‍ഡ്‌നറാണ് ഓസീസിന്റെ വിജയശില്‍പി. മെഗന്‍ ചുട്ട് രണ്ട് വിക്കറ്റും, ഡാര്‍സി ബ്രൗണും, ജെസ് ജൊനാസനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment