Advertisment

ലക്ഷ്യം തെറ്റിയില്ല, ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലക്ഷ്യ സെന്നിനും, ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യത്തിനും സ്വര്‍ണം! ഇന്ത്യ ഇതുവരെ നേടിയത് 21 സ്വര്‍ണം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വര്‍ണം. ഫൈനലിൽ മലേഷ്യൻ താരം സെ യോങ്ങിനെയാണു ലക്ഷ്യ പരാജയപ്പെടുത്തിയത്. സ്കോർ 19-21, 21-9, 21-16.

ബാഡ്മിന്റണില്‍ പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തില്‍ സാത്വിക് സായ് രാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യവും സ്വര്‍ണം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇതുവരെ 21 സ്വര്‍ണമാണ് നേടിയത്.

Advertisment