സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Advertisment
നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് വിജയം. ഇതോടെ പരമ്പരയില്‍ 1-1ന് ഇന്ത്യ ഒപ്പമെത്തി. മഴമൂവം എട്ടോവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തു. ഇന്ത്യ 7.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.
പുറത്താകാതെ 20 പന്തില്‍ 43 റണ്‍സെടുത്ത മാത്യു വെയ്ഡും, 15 പന്തില്‍ 31 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചുമാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കു വേണ്ടി അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
പുറത്താകാതെ 20 പന്തില്‍ 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി. ആദം സാമ്പ ഓസ്‌ട്രേലിയക്കു വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.