കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ അസിസ്റ്റന്റ് കോച്ച് പാട്രിക് വാന്‍ കെറ്റ്‌സ് അന്തരിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ബ്രസല്‍സ്: കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ അസിസ്റ്റന്റ് കോച്ച് പാട്രിക് വാന്‍ കെറ്റ്‌സ് അന്തരിച്ചു. 56 വയസായിരുന്നു. മസില്‍ ഡിസോര്‍ഡറായ 'ചാര്‍കോട്ട്‌സ്' രോഗം ബാധിച്ചിരുന്നു. പാട്രികിന്റെ നിര്യാണത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അനുശോചിച്ചു.

Advertisment

"ഞങ്ങളുടെ മുൻ അസിസ്റ്റന്റ് കോച്ച് പാട്രിക് വാൻ കെറ്റ്‌സിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ ക്ലബ് അതീവ ദുഃഖിതരാണ്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും പാട്രിക്കിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമുണ്ട്''-കേരള ബ്ലാസ്‌റ്റേഴ്‌സ് അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.

ബെൽജിയൻ ടീമായ കെആർസി മെച്ചലെനിൽ നിന്നാണ് വാൻ കെറ്റ്‌സ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 1988-ൽ അവരുടെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചു. ഒരു സീസൺ അവിടെ ചെലവഴിച്ചതിന് ശേഷം, സിന്റ് ട്രൂഡെൻസിലേക്ക് മാറി.

1993 നും 1997 നും ഇടയിൽ ഫ്രഞ്ച് ക്ലബ്‌ ലെ മാൻസ് എഫ്‌സിയ്ക്കായി കളിച്ച അദ്ദേഹം നാല് സീസണുകളിലായി 53 ഗോളുകൾ നേടിയ ലെമാൻസിന്റെ ടോപ്പ് സ്കോറർമാരിൽ ഒരാളാണ്. 1995-ലും 1996-ലും ലിഗ് 2-ലെ രണ്ടാമത്തെ ടോപ്പ് സ്‌കോറർ കൂടിയായിരുന്നു അദ്ദേഹം. ലെ മാൻസ് വിട്ട ശേഷം, ഗാസെലെക് അജാസിയോയിൽ ഒരു സീസണിൽ കളിച്ചു. 2002-ൽ വിരമിക്കുന്നതിന് മുമ്പ് ഫ്രഞ്ച് ടീമായ യു.എസ്. ആൽബിയ്ക്കു വേണ്ടിയും കളിച്ചു.

2014-ൽ, ബെൽജിയൻ സ്റ്റാൻഡേർഡ് ലീജിന്റെ അണ്ടര്‍-21 ടീമിന്റെ മാനേജരായി വാൻ കെറ്റ്‌സിനെ നിയമിച്ചു. 2015ല്‍ സിന്റ് ട്രൂഡെന്‍സ് എന്ന ക്ലബില്‍ അസിസ്റ്റന്റ് മാനേജരായി. 2016ൽ ക്ലബ്ബിന്റെ യൂത്ത് അക്കാദമി മാനേജരായി നിയമിതനായി. അക്കാദമിയുമായി രണ്ട് സീസണുകൾ ചെലവഴിച്ചതിന് ശേഷം, 2019 ൽ യുഎഇ പ്രോ ലീഗ് ടീമായ അൽ ഐൻ എഫ്‌സിയില്‍ പ്രവര്‍ത്തിച്ചു.

2020-ൽ ബെൽജിയൻ ഫസ്റ്റ് ഡിവിഷൻ എ സൈഡ് വാസ്‌ലാൻഡ്-ബെവെറെനുനിലും അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ചു. 2021 ജൂണ്‍ 17നാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇവാന്‍ വുകോമനോവിച്ചിന്റെ സഹായിയായി ഇദ്ദേഹത്തെ നിയമിച്ചത്. എന്നാല്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലം ഒക്ടോബര്‍ 11ന് ഇദ്ദേഹം ബ്ലാസ്‌റ്റേഴ്‌സ് വിടുകയായിരുന്നു.

Advertisment