കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; ഈസ്റ്റ് ബംഗാളിനെ 3-1ന് തകര്‍ത്തു

New Update

publive-image

Advertisment

കൊച്ചി: ഐഎസ്എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 3-1നാണ് മഞ്ഞപ്പട തകര്‍ത്തത്.

ബ്ലാസ്റ്റേഴ്‌സിന് വേണ്ടി രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കലുഷ്‌നി രണ്ട് ഗോളുകള്‍ നേടി. 82, 89 മിനിറ്റുകളിലാണ് കലുഷ്‌നി ഗോള്‍ നേടിയത്. 72-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയാണ് ആദ്യം ഗോള്‍ നേടിയത്. ഈസ്റ്റ് ബംഗാളിന് വേണ്ടി 88-ാം മിനിറ്റില്‍ അലക്‌സ് ഒരു ഗോള്‍ മടക്കി.

കളിയിലുടനീളം മഞ്ഞപ്പടയുടെ മേധാവിത്തമായിരുന്നു കാണാനായത്. 54 ശതമാനമായിരുന്നു ഗോള്‍ പൊസഷന്‍. 22 ഷോട്ടുകള്‍ പായിച്ചു. പത്തെണ്ണമായിരുന്നു 'ഷോട്ട്‌സ് ഓണ്‍ ടാര്‍ജറ്റ്'.

Advertisment