അഡലെയ്ഡ്: ടി20 ലോകകപ്പിലെ സെമി ഫൈനലില്‍ കനത്ത തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. പത്ത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 168 റണ്‍സാണെടുത്തത്. 16 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.
പുറത്താകാതെ 47 പന്തില്‍ 86 റണ്‍സെടുത്ത അലക്‌സ് ഹെയ്ല്‍സും, 49 പന്തില്‍ 80 റണ്‍സെടുത്ത ജോസ് ബട്ട്‌ലറുമാണ് ഇംഗ്ലണ്ട് ജയം അനായാസമാക്കിയത്.
— Guess Karo (@KuchNahiUkhada) November 10, 2022
33 പന്തില്‍ 63 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. വിരാട് കോഹ്ലി 40 പന്തില്‍ 50 റണ്‍സെടുത്തു. പതിവുപോലെ മികച്ച ടീമുകള്‍ക്കെതിരെ കളി മറക്കുന്ന പതിവ് കെഎല്‍ രാഹുല്‍ തുടര്‍ന്നുവെന്നാണ് ആരാധകരുടെ വിമര്‍ശനം.
വിരാട് കോഹ്ലിയുടെയും, രോഹിത് ശര്‍മയുടെയും (28 പന്തില്‍ 27) മെല്ലെപ്പോക്കും ഇന്ത്യയ്ക്ക് തിരിച്ചടിയായി. മത്സരത്തിലെ തോല്‍വിക്ക് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
#INDvsENGpic.twitter.com/TaX8Uf4zmQ
— The sports 360 (@Thesports3601) November 10, 2022
— Guess Karo (@KuchNahiUkhada) November 10, 2022