എഫ്‌സി ഗോവയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്; കൊച്ചിയില്‍ 3-1ന്റെ തകര്‍പ്പന്‍ ജയം

New Update

publive-image

Advertisment

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയെ തോല്‍പിച്ചു. 3-1നാണ് മഞ്ഞപ്പടയുടെ ജയം.

42-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ദിമിത്രിയോസ് ഡയമന്റക്കോസ് (പെനാല്‍റ്റി), 52-ാം മിനിറ്റില്‍ ഇവാന്‍ കലുഷ്‌നില്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടി.

67-ാം മിനിറ്റില്‍ നോവ സദൂയിയാണ് ഗോവയുടെ ഗോള്‍ നേടിയത്. ഈ വിജയത്തോടെ മഞ്ഞപ്പട പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

Advertisment