'ഡയമണ്ട് മൂല്യമുള്ള' ഗോളുമായി ഡയമന്റക്കോസ്; ടേബിള്‍ ടോപ്പേഴ്‌സായ ഹൈദരാബാദിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്‌

New Update

publive-image

Advertisment

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ പരാജയപ്പെടുത്തി. 18-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്.

ടേബിള്‍ ടോപ്പേഴ്‌സായ ഹൈദരാബാദിനെ തകര്‍ത്ത മഞ്ഞപ്പട ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. ഹൈദരാബാദ് തന്നെയാണ് നിലവില്‍ ഒന്നാമത്.

Advertisment