ആതിഥേയര്‍ക്ക് തോല്‍വിയോടെ തുടക്കം, തകര്‍പ്പന്‍ ജയവുമായി ഇക്വഡോര്‍! ഖത്തര്‍ ലോകകപ്പിന് ആവേശോജ്ജ്വലമായ തുടക്കം

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇക്വഡോറിന് ജയം. ആതിഥേയരായ ഖത്തറിനെ 2-0നാണ് ഇക്വഡോര്‍ തോല്‍പിച്ചത്. 16, 31 മിനിറ്റുകളില്‍ എന്നെര്‍ വലന്‍സിയയാണ് രണ്ട് ഗോളുകളും നേടിയത്. മൂന്നാം മിനിറ്റില്‍ തന്നെ വലന്‍സിയ പന്ത് വലയിലെത്തിച്ചിരുന്നെങ്കിലും വാര്‍ പരിശോധിച്ച റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു.

publive-image

16-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലന്‍സിയ ഫലപ്രദമായി വലയിലെത്തിച്ച് ഇക്വഡോറിന് മികച്ച തുടക്കം സമ്മാനിക്കുകയായിരുന്നു, 31-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഹെഡറിലൂടെ ഗോള്‍ കണ്ടെത്തി വലന്‍സിയ ഖത്തറിനെ വീണ്ടും ഞെട്ടിച്ചു.

publive-image

അഞ്ച് ഷോട്ടുകള്‍ ഖത്തര്‍ അടിച്ചെങ്കിലും ഒന്നും ഗോളാക്കാന്‍ സാധിച്ചില്ല. 53 ശതമാനമായിരുന്നു ഇക്വഡോറിന്റെ ബോള്‍ പൊസഷന്‍. ഖത്തറിന്റേത് 47 ശതമാനവും. ഇതോടെ ലോകകപ്പില്‍ നാല് ഗോളുകള്‍ നേടുന്ന ആദ്യ ഇക്വഡോര്‍ താരമെന്ന നേട്ടം വലന്‍സിയ സ്വന്തമാക്കി. രണ്ട് ഗോള്‍ വഴങ്ങിയതോടെ ഖത്തര്‍ അല്‍പ്പം കൂടെ മെച്ചപ്പെട്ട രീതിയില്‍ പാസിംഗ് ഗെയിം കളിച്ച് തുടങ്ങിയിരുന്നെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിക്കാത്തത് തിരിച്ചടിയായി.

Advertisment