/sathyam/media/post_attachments/h1mfFfEY9A21qy278CdH.jpg)
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഇറാനെ പരാജയപ്പെടുത്തി. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 6-2 നായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
35-ാം മിനിറ്റില്‍ ജ്യൂഡ് ബെല്ലിങാമാണ് ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടിയത്. 43-ാം മിനിറ്റില്‍ ബുഖായോ സഖ ഇംഗ്ലണ്ടിന്റെ ലീഡ് രണ്ടാക്കി. ആദ്യ പകുതിയിലെ അവസാന നിമിഷത്തില്‍ റഹീം സ്റ്റെര്‍ലിങിലൂടെ ഇംഗ്ലണ്ട് ഇറാനെ വീണ്ടും ഞെട്ടിച്ചു. 62-ാം മിനിറ്റില്‍ ബുഖായോ സഖ തന്റെ രണ്ടാം ഗോളും ഇംഗ്ലണ്ടിന്റെ നാലാം ഗോളും നേടി.
65-ാം മിനിറ്റില്‍ മെഹ്ദി തരെമിയാണ് ഇറാന്റെ ആദ്യ ഗോള്‍ കണ്ടെത്തിയത്. 71-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ട്ട് ഇംഗ്ലണ്ടിന് വേണ്ടി വലകുലുക്കിയതോടെ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഗോള്‍ നേട്ടം അഞ്ചായി. 89-ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷിലൂടെ ഇംഗ്ലണ്ട് ആറാം ഗോള്‍ സ്വന്തമാക്കി. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മെഹ്ദി തരെമി ഇറാന്റെ രണ്ടാം ഗോള്‍ നേടി.
കളിയിലുടനീളം ഇംഗ്ലണ്ടിന്റെ അപ്രമാദിത്യമായിരുന്നു. 80 ശതമാനമായിരുന്നു ഇംഗ്ലണ്ടിന്റെ ബോള്‍ പൊസഷന്‍. വെറും 20 ശതമാനമായിരുന്നു ഇറാന്റെ ബോള്‍ പൊസഷന്‍. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ സെനഗല്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടും. അല്‍ തുമാമ സ്‌റ്റേഡിയത്തിലാണ് ഈ മത്സരം.