/sathyam/media/post_attachments/mhi8jzYOnfNN46eG8k1L.jpg)
ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് സെനഗലിനെ 2-0 ന് തോല്‍പിച്ചു. സമനിലയിലേക്ക് എന്ന് തോന്നിപ്പിച്ച മത്സരം, 84-ാം മിനിറ്റില്‍ കോഡി ഗാപ്‌കോ, മത്സരത്തിന്റെ അവസാന നിമിഷം ഡേവി ക്ലാസന്‍ എന്നിവര്‍ നേടിയ ഗോളുകളിലൂടെ നെതര്‍ലന്‍ഡ്‌സ് സ്വന്തമാക്കുകയായിരുന്നു.
സാദിയോ മാനെയുടെ അഭാവത്തിലും ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് സെനഗല്‍ ഒടുവില്‍ കീഴടങ്ങിയത്. ഇരുടീമുകളും നിരവധി അവസരങ്ങള്‍ പാഴാക്കി. നെതര്‍ലന്‍ഡിന്റെ ബെര്‍ഗ്വിന് മികച്ച നാലാം മിനിറ്റില്‍ അവസരം ലഭിച്ചെങ്കിലും അത് സെനഗല്‍ പ്രതിരോധം തടുത്തു.
ഫ്രാങ്ക് ഡി യോങ് ഉൾപ്പെടെയുള്ളവർ സുവർണാവസരങ്ങൾ പാഴാക്കി. എട്ടാം മിനിറ്റില്‍ സെനഗലിന്റെ സിസ്സെയും ഗോള്‍ നേടാനുള്ള അവസരം പാഴാക്കി. അല്‍ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.