/sathyam/media/post_attachments/c8hhCL4y1DWnJRIiqyxX.jpg)
ദോഹ: ഖത്തര്‍ ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. 2-1നാണ് സൗദി അറേബ്യ അര്‍ജന്റീനയെ തോല്‍പിച്ചത്. പത്താം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ പെനാൽറ്റി ഗോളിൽ അര്‍ജന്റീന മുന്നിലെത്തിയെങ്കിലും, പിന്നീട് സൗദി അറേബ്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 48-ാം മിനിറ്റില്‍ സലേ അല്‍ഷെരിയും, 53-ാം മിനിറ്റില്‍ സലേം അല്‍ദവസാരിയുമാണ് സൗദിയ്ക്കായി വല കുലുക്കിയത്.
മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചുകളിച്ചെങ്കിലും മത്സരഫലം സൗദിയ്ക്ക് ഒപ്പമായിരുന്നുവെന്നത് അര്‍ജന്റീനയുടെ ആരാധകരെ നിരാശരാക്കി. എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിന് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചു.
/sathyam/media/post_attachments/A0ZAQpFRuPpmpDERTfMK.jpg)
ഫലപ്രദമായി ഈ അവസരം വിനിയോഗിച്ച മെസി അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീനയെ സൗദി അമ്പരപ്പിച്ചത്. മികച്ച രീതിയില്‍ ഓഫ് സൈഡ് ട്രാപ്പുകള്‍ ഒരുക്കിയാണ് സൗദി അര്‍ജന്റീനയെ തളച്ചത്. മത്സരം കാണാന്‍ മലയാളികള്‍ അടക്കം നിരവധി ആരാധകര്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.