മെക്‌സിക്കോ-പോളണ്ട് മത്സരവും സമനിലയില്‍

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ മെക്‌സിക്കോ-പോളണ്ട് മത്സരവും സമനിലയില്‍ കലാശിച്ചു. ഗോള്‍രഹിതമായിരുന്നു മത്സരം. ശക്തമായ അക്രമണം അഴിച്ചുവിട്ട മെക്‌സിക്കോയെ പിടിച്ചുനിര്‍ത്താന്‍ പോളണ്ട് പ്രതിരോധ നിരയ്ക്കായി. സ്‌റ്റേഡിയം 974'ല്‍ ആയിരുന്നു മത്സരം നടന്നത്.

57-ാം മിനിറ്റില്‍ പോളണ്ട് നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഗോള്‍ നേടാനുള്ള സുവര്‍ണാവസരം പാഴാക്കിയത് മെക്‌സിക്കോയ്ക്ക് അനുഗ്രഹമായി. പെനാല്‍റ്റി കിക്ക് മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോ രക്ഷപ്പെടുത്തുകയായിരുന്നു.

Advertisment