ഖത്തറില്‍ അട്ടിമറിക്കഥ തുടരുന്നു, ഇത്തവണ വീണത് ജര്‍മ്മനി, വീഴ്ത്തിയത് ജപ്പാന്‍

New Update

publive-image

Advertisment

ദോഹ: ഇന്നലെ അര്‍ജന്റീന വീണു. ഇന്ന് ജപ്പാനും. ഖത്തര്‍ ലോകകപ്പിന് ആവേശം പടര്‍ന്ന് അട്ടിമറിക്കഥ തുടരുന്നു. ഇന്നലത്തെ മത്സരത്തിന്റെ തനിയാവര്‍ത്തനായി തുടക്കത്തില്‍ പിന്നിലായതിന് ശേഷം ശക്തമായി തിരിച്ചെത്തിയ ജപ്പാന്‍ ജര്‍മ്മനിയെ തറ പറ്റിക്കുകയായിരുന്നു. 2-1നായിരുന്നു ജപ്പാന്റെ ജയം.

33-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഇല്‍ക്കയ് ഗുണ്ടോഗന്‍ വലയിലെത്തിച്ചതോടെ ജര്‍മ്മനി വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ 75-ാം മിനിറ്റില്‍ റിത്സു ദോഹനും, 83-ാം മിനിറ്റില്‍ തഖുമ അസാനോയും വല കുലുക്കിയതോടെ ജപ്പാന്‍ ഐതിഹാസിക വിജയം സ്വന്തമാക്കുകയായിരുന്നു.

Advertisment