പൊരുതാന്‍ പോലും സാധിക്കാതെ നിഷ്പ്രഭമായി കോസ്റ്റ റിക്ക; അല്‍ തുമാമയില്‍ ഗോളടിച്ച് 'തളര്‍ന്ന്' സ്‌പെയ്ന്‍

New Update

publive-image

Advertisment

അല്‍ തുമാമ: ഖത്തര്‍ ലോകകപ്പിലെ ഗോള്‍മഴ നിറഞ്ഞ മത്സരത്തില്‍ കോസ്റ്റ റിക്കയെ നിഷ്പ്രഭമാക്കി സ്‌പെയ്‌നിന്റെ മേധാവിത്തം. 7-0നാണ് സ്‌പെയ്ന്‍ കോസ്റ്റ റിക്കയെ തറ പറ്റിച്ചത്. ഒന്നും പൊരുതാന്‍ പോലും സാധിക്കാതെ ദയനീയമായി കോസ്റ്റ റിക്ക തോറ്റു.

11-ാം മിനിറ്റില്‍ ഡാനി ഒല്‍മൊയാണ് സ്‌പെയ്‌നിന്റെ ആദ്യ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ 21-ാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയൊയും വല കുലുക്കി. ഫെറാന്‍ ടോറസിന്റേതായിരുന്നു അടുത്ത ഊഴം. രണ്ട് ഗോളുകളാണ് ഫെറാന്‍ നേടിയത്.

31-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഫെറാന്‍ ആദ്യ ഗോള്‍ നേടി. 54-ാം മിനിറ്റിലായിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍. 74-ാം മിനിറ്റില്‍ ഗാവി, 90-ാം മിനിറ്റില്‍ കാര്‍ലോസ് സൊളെര്‍, രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ അല്‍വാരോ മൊറാട്ട എന്നിവരും സ്‌പെയ്‌നിനായി ഗോളുകള്‍ നേടി. ഒറ്റ ഷോട്ട് പോലും പായിക്കാന്‍ കോസ്റ്റ റിക്കയ്ക്ക് സാധിച്ചില്ലെന്നതാണ് ശ്രദ്ധേയം.

Advertisment