അവസാന നിമിഷം ആഞ്ഞടിച്ച്‌ ഇറാന്‍; വെയ്ല്‍സിനെതിരെ തകര്‍പ്പന്‍ ജയം

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇറാന്‍ വെയ്ല്‍സിനെ (2-0) തോല്‍പിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ റൂസ്‌ബെ ചെഷ്മിയും, റാമിന്‍ റെസെയ്‌നുമാണ് ഇറാനു വേണ്ടി ഗോളുകള്‍ നേടിയത്. 5ാം മിനിറ്റില്‍ ഇറാന്‍ മുന്നിലെത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞപ്പോള്‍ ഗോള്‍ അനുവദിച്ചില്ല.

86-ാം മിനിറ്റില്‍ വെയ്ന്‍ ഹെന്നെസി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് വെയ്ല്‍സിന് തിരിച്ചടിയായി. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ യുഎസ്എയോട് സമനില വഴങ്ങിയ വെയ്ല്‍സിന് ഇന്നത്തെ തോല്‍വി ലോകകപ്പിലെ മുന്നോട്ടുള്ള പോക്കില്‍ പ്രതിസന്ധി സൃഷ്ടിക്കും.

എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തില്‍ 6-2ന് തോറ്റ ഇറാന്‍, പിഴവുകള്‍ തിരുത്തി ശക്തമായി തിരിച്ചെത്തുന്ന കാഴ്ചയാണ് അഹ്‌മ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ കാണാനായത്.

Advertisment