ഖത്തര്‍ ലോകകപ്പില്‍ ആതിഥേയര്‍ വീണ്ടും തോറ്റു; സെനഗലിന് കിടിലന്‍ ജയം

New Update

publive-image

Advertisment

അല്‍ തുമാമ: ലോകകപ്പ് ഫുട്‌ബോളില്‍ ഖത്തറിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെനഗല്‍ 3-1 ന് ഖത്തറിനെ തോല്‍പിച്ചു. മത്സരത്തിലെ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവിന് ഖത്തര്‍ ശ്രമിച്ചെങ്കിലും സെനഗലിന്റെ മുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. 41-ാം മിനിറ്റില്‍ മുന്നേറ്റതാരം ബൗലായെ ഡിയയാണ് സെനഗലിനായി ആദ്യ ഗോള്‍ നേടിയത്. 48-ാം മിനിറ്റില്‍ ഫമാറ ദിദിയു നേടിയ ഗോളിലൂടെ സെനഗല്‍ ആതിഥേയരെ വീണ്ടും ഞെട്ടിച്ചു.

78-ാം മിനിറ്റില്‍ മുഹമ്മദ് മുന്താരിയാണ് ഖത്തറിന്റെ ആശ്വാസഗോള്‍ നേടിയത്. 84-ാം മിനിറ്റില്‍ ബാമ്പ ഡീങ് വല കുലുക്കിയതോടെ മത്സരത്തിലെ സെനഗലിന്റെ ഗോള്‍ നേട്ടം മൂന്നായി.

Advertisment