/sathyam/media/post_attachments/JetPEBZjHPOVmb7eErvq.jpg)
ദോഹ: ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ്-ഇക്വഡോര്‍ മത്സരം സമനിലയില്‍ കലാശിച്ചു. ആറാം മിനിറ്റില്‍ തന്നെ വല ചലിപ്പിച്ച് നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ മേധാവിത്തം നേടിയെങ്കിലും മികച്ച പ്രകടനത്തിലൂടെ ഇക്വഡോര്‍ സമനില പിടിക്കുകയായിരുന്നു.
ആറാം മിനിറ്റില്‍ കോഡി ഗാക്‌പോയാണ് നെതര്‍ലന്‍ഡ്‌സിനായി ഗോള്‍ നേടിയത്. ആദ്യ ഗോള്‍ വഴങ്ങിയതോടെയാണ് ഇക്വഡോര്‍ മുന്നേറ്റം കൂടുതല്‍ ഉണര്‍ന്നത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ അക്രമണത്തിന് കരുത്ത് കൂട്ടി തിരിച്ചെത്തിയ ഇക്വഡോറിനെയാണ് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 49-ാം മിനിറ്റില്‍ എന്നെര്‍ വലന്‍സിയയാണ് ഇക്വഡോറിനായി സമനില ഗോള്‍ നേടിയത്.