/sathyam/media/post_attachments/dQ2j6l0GIBoJgHI8NHmA.jpg)
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ടുണീഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു. 23-ാം മിനിറ്റില്‍ മിച്ചല്‍ ഡ്യൂക്കാണ് ഗോള്‍ നേടിയത്. ലീഡ് എടുത്തിന് ശേഷം അക്രമത്തില്‍ നിന്ന് പിന്‍വലിഞ്ഞ് പ്രതിരോധത്തിലൂന്നിയാണ് ഓസ്‌ട്രേലിയ കളിച്ചത്. മറുവശത്ത്, ടുണീഷ്യ ആദ്യ ഗോള്‍ വഴങ്ങിയതിന് ശേഷം അക്രമം ശക്തിപ്പെടുത്തി. ഗോളെന്ന് തോന്നിക്കുന്ന നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും, അത് വലയിലെത്തിക്കാന്‍ ടുണീഷ്യയ്ക്ക് സാധിച്ചില്ല.