പെനാല്‍റ്റി പാഴാക്കിയത് തിരിച്ചടിയായി; പോളണ്ടിന്റെ 'ഇരട്ട പ്രഹരത്തില്‍' സൗദി അറേബ്യയ്ക്ക് തോല്‍വി

New Update

publive-image

Advertisment

ദോഹ: അര്‍ജന്റീനയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ സൗദി അറേബ്യയ്ക്ക് പോളണ്ടിനെതിരെ തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പോളണ്ട് സൗദിയെ തോല്‍പിച്ചത്. 39-ാം മിനിറ്റില്‍ പിയോറ്റര്‍ സിയെലെന്‍സ്‌കിയാണ് പോളണ്ടിന്റെ ആദ്യ ഗോള്‍ നേടിയത്. 82-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി നേടിയ ഗോളിലൂടെ പോളണ്ട് ലീഡ് രണ്ടായി ഉയര്‍ത്തി.

മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് ആക്രമണഫുട്‌ബോളാണ് സൗദി അറേബ്യ കാഴ്ചവെച്ചത്. 44-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പാഴാക്കിയത് സൗദിക്ക് തിരിച്ചടിയായി. സാലി അല്‍ ഷെഹ്രി എടുത്ത കിക്ക് ഗോള്‍കീപ്പര്‍ സെസ്‌നി തകര്‍പ്പന്‍ ഡൈവിലൂടെ തട്ടിയകറ്റി. റീബൗണ്ടിൽ മുഹമ്മദ് അൽ ബ്രെയ്കിന്റെ ഗോൾ ശ്രമവും പോളണ്ട് ഗോളി പരാജയപ്പെടുത്തി.

Advertisment