കളം നിറഞ്ഞ് കളിച്ചെങ്കിലും ജയിക്കാനാകാതെ ജപ്പാന്‍; കോസ്റ്ററിക്കയ്ക്ക് ജയം

New Update

publive-image

Advertisment

ദോഹ: കളം നിറഞ്ഞ് കളിച്ചെങ്കിലും നിര്‍ഭാഗ്യം മൂലം മത്സരം കൈവിട്ട് ജപ്പാന്‍. കോസ്റ്ററിക്കയ്‌ക്കെതിരെ ഇന്ന് നടന്ന മത്സരത്തില്‍ 1-0നാണ് ജപ്പാന്റെ തോല്‍വി. മത്സരത്തിലുടനീളം ജപ്പാന്റെ മേധാവിത്തമായിരുന്നെങ്കിലും ഒരു ഗോള്‍ പോലും നേടാന്‍ സാധിക്കാത്തത് തിരിച്ചടിയായി. 81-ാം മിനിറ്റില്‍ കീഷെര്‍ ഫുള്ളര്‍ നേടിയ ഗോളാണ് കോസ്റ്ററിക്കയ്ക്ക് വിജയമൊരുക്കിയത്. മത്സരത്തില്‍ നിരവധി ഗോളവസരങ്ങള്‍ ജപ്പാന്‍ തുറന്നെങ്കിലും ഫിനിഷിങിലെ പോരായ്മയാണ് തിരിച്ചടിയായത്.

Advertisment