New Update
Advertisment
അല്‍ തുമാമ: ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികളുടെ കഥകള്‍ തുടരുന്നു. ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് മൊറോക്കോ ഞെട്ടിച്ചത്. യ്ക്കെതിരായ ഇ ഗ്രൂപ്പിലെ ആദ്യ മത്സരം ജയിച്ചെത്തിയ ബൽജിയത്തെ ഞെട്ടിച്ച് 73–ാം മിനിറ്റിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92–ാം മിനിറ്റിൽ സക്കരിയ അബുക്‌ലാലുമാണ് ഗോളുകൾ നേടിയത്.
നേരത്തെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കാനഡയെ തകര്‍ത്ത ബെല്‍ജിയത്തിന് ഇന്നത്തെ അപ്രതീക്ഷിത തോല്‍വി തിരിച്ചടിയായി. ക്രൊയേഷ്യയ്‌ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.