/sathyam/media/post_attachments/kOf6O55qgpLsqghZvELX.jpg)
ദോഹ: ഖത്തര്‍ ലോകകപ്പില്‍ കാനഡയ്‌ക്കെതിരെ ക്രൊയേഷ്യയ്ക്ക് ജയം. 4-1 നാണ് ക്രൊയേഷ്യയുടെ ജയം. 36, 70 മിനിറ്റുകളില്‍ ഗോളടിച്ച ആന്ദ്രെജ് ക്രമാറിക്, 44-ാം മിനിറ്റില്‍ ഗോള്‍ നേടിയ മാര്‍ക്കോ ലിവാജ, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗോളടിച്ച ലോവ്രൊ മാജെര്‍ എന്നിവരുടെ പ്രകടനമാണ് ക്രൊയേഷ്യയെ വിജയത്തിലേക്ക് നയിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടിയ കാനഡ ക്രൊയേഷ്യയെ ഞെട്ടിച്ചെങ്കിലും, ക്രൊയേഷ്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. രണ്ടാം മിനിറ്റില്‍ അല്‍ഫോണ്‍സൊ ഡാവിസാണ് കാനഡയുടെ ഗോള്‍ നേടിയത്. ലോകകപ്പിലെ കാനഡയുടെ ആദ്യ ഗോളാണിത്. 36 വർഷത്തിനു ശേഷമാണ് കാനഡ ലോകകപ്പിനെത്തുന്നത്.