അങ്ങോട്ടും, ഇങ്ങോട്ടും മൂന്ന് ഗോളുകള്‍; ആവേശകരമായ കാമറൂണ്‍-സെര്‍ബിയ മത്സരം സമനിലയില്‍

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ ലോകകപ്പിലെ കാമറൂണ്‍-സെര്‍ബിയ മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി.

29-ാം മിനിറ്റില്‍ ജീന്‍ ചാള്‍സ് കാസ്‌റ്റെല്ലെറ്റോയിലടെ കാമറൂണാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സ്ട്രാഹിഞ്ഞ പാവ്‌ലോവിച്ച് സെര്‍ബിയയെ ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ സെര്‍ഗെജ് മില്ലിന്‍കോവിച് സാവിച്ച് സെര്‍ബിയയുടെ രണ്ടാം ഗോള്‍ നേടി.

53-ാം മിനിറ്റില്‍ അലെക്‌സാണ്ടര്‍ മിട്രോവിച്ചിലൂടെ സെര്‍ബിയ കാമറൂണിനെ വീണ്ടും ഞെട്ടിച്ചു. എന്നാല്‍ 63-ാം മിനിറ്റില്‍ വിന്‍സെന്റ് അബൂബക്കറും, 66-ാം മിനിറ്റില്‍ എറിക് മാക്‌സിം ചൂപോ മോട്ടിങും നേടിയ ഗോളുകളിലൂടെ കാമറൂണ്‍ സമനില പിടിച്ചെടുക്കുകയായിരുന്നു.

Advertisment