കളം നിറഞ്ഞ് കളിച്ചെങ്കിലും ദക്ഷിണ കൊറിയക്ക് തോല്‍വി; ഘാനയ്ക്ക് തകര്‍പ്പന്‍ ജയം

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ഘാനയ്‌ക്കെതിരെ ദക്ഷിണ കൊറിയക്ക് ഞെട്ടിക്കുന്ന തോല്‍വി. 3-2 നാണ് ഘാന ജയിച്ചത്. മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം ദക്ഷിണ കൊറിയ പുലര്‍ത്തിയിരുന്നു. നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും, രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് എത്തിക്കാനായത്.

മറുവശത്ത്, സൃഷ്ടിച്ച ഗോളവസരങ്ങളില്‍ മിക്കതും ഗോളാക്കാന്‍ സാധിച്ചതാണ് ഘാനയ്ക്ക് തുണയായത്. 24-ാം മിനിറ്റില്‍ മുഹമ്മദ് സലിസുവിലൂടെ ഘാനയാണ് ആദ്യ ഗോള്‍ നേടിയത്. 34-ാം മിനിറ്റില്‍ മുഹമ്മദ് ഖുദുസ് ഘാനയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

എന്നാല്‍ പിന്നീട് ദക്ഷിണ കൊറിയ ആഞ്ഞടിക്കുകയായിരുന്നു. 58, 61 മിനിറ്റുകളില്‍ ചൊ ഗ്യു സങ് നേടിയ ഗോളുകളിലൂടെ ദക്ഷിണ കൊറിയ ഘാനയുടെ ഒപ്പമെത്തി. എന്നാല്‍ ദക്ഷിണ കൊറിയന്‍ പ്രതീക്ഷകള്‍ തച്ചുടച്ച് 68-ാം മിനിറ്റില്‍ മുഹമ്മദ് ഖുദുസ് വീണ്ടും ഗോള്‍ നേടുകയായിരുന്നു.

Advertisment