ഖത്തര്‍ ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനം സംഭവബഹുലം, നെഞ്ചിടിപ്പേറ്റി അര്‍ജന്റീന! മെസിയും സംഘവും ജയിച്ചേ തീരൂ, കോതമംഗലത്ത് സൂപ്പര്‍ താരത്തിനായി കുര്‍ബാന-വീഡിയോ വൈറല്‍

New Update

publive-image

കോതമംഗലം: ആദ്യ മത്സരത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ ഞെട്ടിക്കുന്ന തോല്‍വി, രണ്ടാം മത്സരത്തില്‍ മെക്‌സിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം...! ഖത്തര്‍ ലോകകപ്പില്‍ ഇതുവരെയുള്ള അര്‍ജന്റീനയുടെ പ്രകടനം സംഭവബഹുലമാണ്.

Advertisment

നിലവില്‍ ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്താണ് അര്‍ജന്റീന. ഡിസംബര്‍ ഒന്നിന് പോളണ്ടിനെതിരെ നടക്കുന്ന മത്സരത്തില്‍ വിജയം സ്വന്തമാക്കി മെസിയും സംഘവും അടുത്ത റൗണ്ടിലേക്ക് കടക്കുമെന്നാണ് ആരാധക പ്രതീക്ഷ. അര്‍ജന്റീനയുടെ ഓരോ മത്സരവും മലയാളികള്‍ അടക്കമുള്ള ആരാധകരുടേയും നെഞ്ചിടിപ്പ് ഏറ്റുകയാണ്.

https://www.facebook.com/palaachzyanz/videos/677215430609132

മെസിയുടെയും സംഘത്തിന്റെയും മുന്നോട്ടുപോക്കിനായി കോതമംഗലത്ത് കുര്‍ബാന നടന്നതാണ് ശ്രദ്ധേയമായ വാര്‍ത്ത. കുളങ്ങാട്ടുകുഴി സെന്റ് ജോർജ് യാക്കോബായ പള്ളിയിലെ ഞായറാഴ്ച്ച കുർബ്ബാനയാണ് മെസ്സിക്കായി വിശ്വാസികൾ വഴിപാട് കഴിച്ചത്. ഫാദർ എബിമോൻ പീറ്റർ ആണ് കുർബ്ബാന അർപ്പിച്ചത്. ഇതിന്റെ വീഡിയോ വൈറലാണ്.

Advertisment