/sathyam/media/post_attachments/jPZKorDGVTs7o4mYTmQD.jpg)
ദോഹ: കാസെമിറോ നേടിയ ഗോളിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡിനെ നിലംപരിശാക്കി ബ്രസീല്‍. 82-ാം മിനിറ്റ് വരെ ഗോള്‍രഹിതമായി മുന്നേറിയ മത്സരമാണ് കാസെമിറോ ബ്രസീലിന്റേതാക്കി മാറ്റിയത്.
നെയ്മറിന്റെ അഭാവത്തില്‍ കളത്തിലിറങ്ങിയ ബ്രസീലിന് എതിരെ മികച്ച പ്രകടനമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് കാഴ്ചവച്ചത്. നിരവധി ഗോളവസരങ്ങള്‍ ബ്രസീല്‍ സൃഷ്ടിച്ചെങ്കിലും സ്വിസ് പ്രതിരോധത്തിന് മുന്നില്‍ അതെല്ലാം നിഷ്പ്രഭമായി. മത്സരം സമനിലയിലേക്ക് എന്ന് തോന്നിപ്പിച്ച നിമിഷങ്ങളിലാണ് കാസെമിറോ ബ്രസീലിന്റെ വിജയശില്‍പിയായത്.