'സമനില' പണിയായി, ബെല്‍ജിയത്തിനും ഖത്തറില്‍ നിന്ന് മടങ്ങാം, ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍! കാനഡയെ തകര്‍ത്ത് മൊറോക്കോയും പ്രീ ക്വാര്‍ട്ടറില്‍

New Update

ദോഹ: ഖത്തര്‍ ലോകകപ്പില്‍ നിന്ന് കരുത്തരായ ബെല്‍ജിയത്തിന് കണ്ണീരോടെ മടക്കം. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെ സമനില വഴങ്ങിയതാണ് ബെല്‍ജിയത്തിന് തിരിച്ചടിയായത്. മത്സരത്തിന്റെ പതിനാറാം മിനിറ്റില്‍ ക്രൊയേഷ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചെങ്കിലും വാറിലൂടെ അത് അസാധുവായി. ബെല്‍ജിയത്തെ സമനിലയില്‍ പിടിച്ചുനിര്‍ത്തിയ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചു.

Advertisment

publive-image

ഇതേസമയം നടന്ന മറ്റൊരു മത്സരത്തില്‍ മൊറോക്കോ കാനഡയെ തോല്‍പിച്ചതും ബെല്‍ജിയത്തിന് തുടക്കമായി. 2-1 നായിരുന്നു മൊറോക്കോയുടെ ജയം. നാലാ മിനിറ്റില്‍ ഹക്കിം സിയെച്ചും, 23-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിറിയും മൊറോക്കയ്ക്കായി ഗോളുകള്‍ നേടി. 40-ാം മിനിറ്റില്‍ നയീഫ് അഗ്യുവെര്‍ഡ് നേടിയ ഓണ്‍ ഗോളാണ് കാനഡയ്ക്ക് ഒരു ഗോള്‍ സമ്മാനിച്ചത്. ഈ വിജയത്തോടെ മൊറോക്കോയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

Advertisment