പോര്‍ച്ചുഗലിനെ തകര്‍ത്ത് ദക്ഷിണ കൊറിയ പ്രീ ക്വാര്‍ട്ടറില്‍; ഘാനയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം നേടിയെങ്കിലും ഉറുഗ്വെ പുറത്ത്‌

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ഗ്രൂപ്പ് എച്ചില്‍ നിന്ന് പോര്‍ച്ചുഗലും, ദക്ഷിണ കൊറിയയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ദക്ഷിണ കൊറിയ പോര്‍ച്ചുഗലിനെ 2-1 ന് തോല്‍പിച്ചതോടെയാണ് ഗ്രൂപ്പിലെ അന്തിമച്ചിത്രം വ്യക്തമായത്.

മത്സരത്തിന്റെ തുടക്കത്തില്‍ അഞ്ചാം മിനിട്ടില്‍ റിക്കാര്‍ഡോ ഹോര്‍ട്ട നേടിയ ഗോളിലൂടെ പോര്‍ച്ചുഗല്‍ ലീഡ് നേടിയെങ്കിലും, തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ ദക്ഷിണ കൊറിയ വിജയം സ്വന്തമാക്കുകയായിരുന്നു. 27-ാം മിനിറ്റില്‍ കിം യങ് ഗ്വൊന്‍, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഹ്വാങ് ഹീ ചാന്‍ എന്നിവരാണ് ദക്ഷിണ കൊറിയയ്ക്കായി ഗോളുകള്‍ നേടിയത്.

ഇന്നത്തെ മത്സരത്തില്‍ തോറ്റെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയിക്കാനായത് പോര്‍ച്ചുഗലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ 2-0 ന് ഘാനയെ തോല്‍പിച്ചു. 26, 32 മിനിറ്റുകളില്‍ ജിയോജിയന്‍ ഡെ അറാസ്‌കെറ്റയാണ് ഗോളുകള്‍ നേടിയത്. ദക്ഷിണ കൊറിയ പോര്‍ച്ചുഗലിനെ അട്ടിമറിച്ചതോടെ ഈ മത്സരഫലം തീര്‍ത്തും അപ്രസക്തമായി. ഘാനയും, ഉറുഗ്വെയും ലോകകപ്പില്‍ നിന്ന് പുറത്തായി.

Advertisment