ദോഹ : ഇത് മറ്റൊരു കൊറിയൻ വിസ്മയമാണ്. വമ്പന്മാരായ പോര്‍ച്ചുഗലിനെ തറപറ്റിച്ച് ക്വാട്ടറിലെത്തിയ ദക്ഷിണ കൊറിയ എല്ലാവരെയും ഞെട്ടിച്ചു. കൊമ്പന്മാരായ ഉറുഗ്വേയെയും ഘാനയെയും മറികടന്ന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി കൊറിയ. വിജയിച്ചപ്പോൾ സന്തോഷത്താൽ കരഞ്ഞുപോയി കൊറിയൻ താരങ്ങൾ. ദക്ഷിണ കൊറിയക്കാരുടെ വേഗത്തോട് പിടിച്ചുനിൽക്കാനാവാതെ പോര്‍ച്ചുഗൽ കരുത്ത് കിതയ്ക്കുന്നതാണ് ഖത്തറിൽ കണ്ടത്.
ഇന്നലെ നടന്ന ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ 2-1ന് തോൽപ്പിച്ചത് ദക്ഷിണ കൊറിയയുടെ ചരിത്രനേട്ടമായി. അഞ്ചാം മിനിട്ടിൽ റിക്കാർഡോ ഹോർത്തയിലൂടെ പോർച്ചുഗലാണ് ആദ്യം സ്കോർ ചെയ്തത്. 27-ാം മിനിട്ടിൽ കിം യുംഗ് വോണിലൂടെ കൊറിയ സമനില പിടിച്ചെടുത്തു. ഇൻജുറി ടൈമിൽ ഹാംഗ് ഹീ ചാനാണ് കൊറിയയുടെ വിജയഗോൾ നേടിയത്. ഇതോടെ ഉറുഗ്വേയെയും ഘാനയെയും മറികടന്ന് കൊറിയ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തി. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് പോർച്ചുഗൽ അവസാന 16ലെത്തിയത്.
നേരത്തെ തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്ന പോർച്ചുഗലിനെതിരെ ആദ്യ പകുതിയിൽ പിന്നിൽ നിന്ന് പൊരുതിക്കയറി സമനില പിടിക്കുകയായിരുന്നു ദക്ഷിണ കൊറിയ. റിക്കാർഡോ ഹോർട്ടയിലൂടെ 5-ാം മിനിട്ടിൽ മുന്നിലെത്തിയ പോർച്ചുഗലിനെ 27-ാംമിനിട്ടിൽ കിം യംഗ് ഗ്വൺ നേടിയ ഗോളിലാണ് കൊറിയ സമനിലയിൽ പിടിച്ചിരിക്കുന്നത്. ക്രിസ്റ്റ്യാനൊ റൊണാൾഡോ കളിക്കില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും താരം കളത്തിലിറങ്ങി.
മറ്റൊരു മത്സരത്തിൽ ഘാനയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ചെങ്കിലും കൊറിയയുടെ വിജയം ഉറുഗ്വേയുടെ പ്രീ ക്വാർട്ടറിലേക്കുള്ള വഴിമുടക്കി. ഉറുഗ്വേയ്ക്ക് വേണ്ടി 26,32 മിനിട്ടുകളിൽ ജോർജിയൻ ഡി അരാസ്കേയ്റ്റയാണ് ആദ്യ പകുതിയിൽ സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ ഉറുഗ്വേ പെനാൽറ്റിക്കായി അപ്പീൽ ചെയ്തെങ്കിലും വാർ പരിശോധിച്ച് റഫറി അത് നിഷേധിച്ചു.
ജോർജിയൻ ഡി അരസ്കെയ്റ്റയാണ് ഉറുഗ്വെയുടെ രണ്ട് ഗോളുകളും നേടിയത്. രണ്ട് ഗോളിന് പിന്നിലും സൂപ്പർ താരം ലൂയിസ് സുവാരസിന്റെ കൃത്യമായ ഇടപെടലുണ്ടായിരുന്നു. 21ാ-ം മിനിട്ടിലാണ് വീഡിയോ അസിസ്റ്റന്റ് റഫറിയുടെ പരിശോധനയിൽ ഘാനയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിക്കപ്പെട്ടത്. എന്നാൽ കിക്കെടുത്ത ഘാനാ നായകൻ ആന്ദ്രേ അയുവിന്റെ ഷോട്ട് ഉറുഗ്വേ ഗോളി റോഷറ്റ് സേവ് ചെയ്തു. പതിനാറാം മിനിട്ടൽ അയൂവിന്റെ ഷോട്ട് ഉറുഗ്വേ ഗോളി റോഷറ്റ് തട്ടിമാറ്റി. ഇതിനുപിന്നാലെയുള്ള മുന്നേറ്റം തടയുന്നതിനിടെ ഘാനയുടെ കുഡുസിനെ റോഷെറ്റ് ഫൗൾ ചെയ്തതിനാണ് വാർ പെനാൽറ്റി അനുവദിച്ചത്.
26ാം മിനിട്ടിൽ അരസ്കെയ്റ്റയിലൂടെ ഉറുഗ്വേ ലീഡെടുത്തു. സുവാരസിന്റെ തകർപ്പൻ ഷോട്ട് ഘാനാ ഗോളി അതി സ്വിഗി തട്ടിക്കളഞ്ഞെങ്കിലും ബൗൺസ് ചെയ്ത പന്ത് ഹെഡ്ഡ് ചെയ്ത് അരസ്കെയ്റ്റ വലയുടെ അകത്താക്കുകയായിരുന്നു. 32-ാംമിനിട്ടിൽ സുവാരസ് നൽകിയ ഗംഭീരപാസ് നിലം തൊടുംമുമ്പ് കനത്ത ഷോട്ടിലൂടെ വലയ്ക്കകത്താക്കി അരസ്കെയ്റ്റ ഉറുഗ്വേയുടെ ലീഡുയർത്തി. . മത്സരത്തിന് മുമ്പ് ഘാന ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തും ഉറുഗ്വേ അവസാനസ്ഥാനത്തുമായിരുന്നു.
2010ലെ ലോകകപ്പ് ക്വാർട്ടറിൽ ഉറുഗ്വേയ്ക്കെതിരെ അസമാവോ ഗ്യാൻ നഷ്ടമാക്കിയ പെനാൽറ്റിയാണ് അന്ന് ഘാനയുടെ പുറത്താകലിൽ നിർണായകമായത്. ഗോളിലേക്ക് പോയ സ്റ്റീഫൻ ആപ്പിയയുടെ ഷോട്ട് സുവാരസ് കൈകൊട്ട് തട്ടിക്കളഞ്ഞതിനാണ് അന്ന് ഘാനയ്ക്ക് പെനാൽറ്റി കിട്ടിയത്