യുഎസ് അക്രമണത്തിന്റെ ചിറകരിഞ്ഞ് നെതര്‍ലന്‍ഡ്‌സിന്റെ പടയോട്ടം; തകര്‍പ്പന്‍ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടുന്ന ആദ്യ ടീമായി നെതര്‍ലന്‍സ്. ഇന്ന് നടന്ന 'റൗണ്ട് 16' പോരാട്ടത്തില്‍ യുഎസ്എയെ 3-1 നാണ് നെതര്‍ലന്‍ഡ്‌സ് തകര്‍ത്തത്.

പത്താം മിനിറ്റില്‍ മെംഫിസ് ഡിപെയുടെ ഗോളിലൂടെ നെതര്‍ലന്‍ഡ്‌സാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡാലി ബ്ലിന്‍ഡ് ലീഡ് രണ്ടാക്കി. എന്നാല്‍ 76-ാം മിനിറ്റില്‍ ഹജി റൈറ്റ് നേടിയ ഗോളിലൂടെ യുഎസ്എ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും, 81-ാം മിനിറ്റില്‍ ഡെന്‍സില്‍ ഡംഫ്രൈസ് നേടിയ ഗോളിലൂടെ നെതര്‍ലന്‍ഡ്‌സ് മത്സരത്തിലെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

മത്സരത്തിലുടനീളം നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ച് അക്രമണ ഫുട്‌ബോള്‍ കളിച്ചെങ്കിലും, ഫിനിഷിംഗിലെ പോരായ്മയാണ് യുഎസ്എയ്ക്ക് തിരിച്ചടിയായത്. പുലര്‍ച്ചെ 12.30 ന് നടക്കുന്ന അര്‍ജന്റീന-ഓസ്‌ട്രേലിയ മത്സരത്തിലെ വിജയികളാകും ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിന്റെ എതിരാളികള്‍.

Advertisment