New Update
Advertisment
ജംഷെദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സിയെ തോല്‍പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പടയുടെ വിജയം.
17-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെടുത്ത ഫ്രീ ക്വിക്ക് വലയിലെത്തിച്ച് ദിമിത്രിയോസ് ഡയമന്റക്കോസാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത്. കളിയിലുടനീളം വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കിയത്.
ലീഗില്‍ മഞ്ഞപ്പടയുടെ തുടര്‍ച്ചയായ നാലാം ജയമാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജംഷെദ്പുര്‍ പത്താമതാണ്.