Advertisment

ബെല്‍ജിയൻ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്‍ബോളിൽ നിന്ന് വിരമിച്ചു

New Update

publive-image

Advertisment

ബ്രസല്‍സ്: ഖത്തറിൽ നടന്ന ലോകകപ്പിൽ ബെൽജിയം പ്രീക്വാർട്ടറിൽ പുറത്തായതിന് പിന്നാലെ ഈഡൻ ഹസാർഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഹസാർഡ് വിരമിക്കൽ പ്രഖ്യാപിച്ചത്.

“ഇന്ന് ജീവിതത്തിലെ ഒരു താൾ മറിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിന് നന്ദി. അനന്തമായ പിന്തുണയ്ക്കും. 2008 മുതൽ നിങ്ങൾ ചൊരിയുന്ന എല്ലാ സന്തോഷങ്ങൾക്കും നന്ദി. എന്‍റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. അടുത്ത തലമുറ തയ്യാറാണ്. നിങ്ങളെ എല്ലാവരെയും ഞാൻ വളരെയധികം മിസ് ചെയ്യും,” ഹസാർഡ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഖത്തർ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തിന്‍റെ എല്ലാ മത്സരങ്ങളും കളിച്ച 31 കാരനായ ഹസാർഡിന് ഒരു ഗോൾ പോലും നേടാനായില്ല. കാനഡയെ തോൽപ്പിച്ച ബെൽജിയത്തിന് മറ്റ് മത്സരങ്ങൾ അത്ര സുഖകരമായിരുന്നില്ല. ക്രൊയേഷ്യയുമായി സമനിലയിൽ പിരിഞ്ഞ അവർ മൊറോക്കോയോട് തോറ്റു. ഗ്രൂപ്പ് എഫിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർ ലോകകപ്പിൽ നിന്ന് പുറത്തായി.

Advertisment