നെയ്മര്‍ക്കും സംഘത്തിനും ഇനി മടങ്ങാം; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കാലിടറി ബ്രസീല്‍ പുറത്ത്; ക്രൊയേഷ്യ സെമിയില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ദോഹ: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരിക്കല്‍ കൂടി ഭാഗ്യം ഒപ്പം നിന്നതോടെ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പിലെ സെമിയില്‍ പ്രവേശിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നാണ് ക്രൊയേഷ്യ ബ്രസീലിനെ തകര്‍ത്തത്.

പെനാല്‍റ്റി ഷൂട്ടൗട്ടിലെ ആദ്യ അവസരം തന്നെ ബ്രസീല്‍ കളഞ്ഞുകുളിച്ചു. ആദ്യ ക്വിക്ക് എടുക്കാനെത്തിയ റോഡ്രിഗോയാണ് ക്രൊയേഷ്യന്‍ ഗോളിയുടെ പ്രത്യാക്രമണത്തിന് ഗോള്‍ നേടാനാകാതെ മടങ്ങിയത്

ക്രൊയേഷ്യയ്ക്ക് വേണ്ടി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്വിക്ക് എടുക്കാനെത്തിയ നിക്കോള വ്‌ളാസിച്ച്, ലോവ്രോ മാജെര്‍, ലൂക്ക മോഡ്രിച്ച്, മിസ്ലാവ് ഓഴ്‌സിച്ച് എന്നീ നാലു പേരും വല കുലുക്കി. ബ്രസീലിന് വേണ്ടി പെഡ്രോയും, കാസെമിറോയും ഷൂട്ടൗട്ടില്‍ ഗോളുകള്‍ നേടിയെങ്കിലും, മാര്‍ക്യുനോസിന്റെ ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങിയതോടെ ക്രൊയേഷ്യ വിജയം നേടുകയായിരുന്നു.

നേരത്തെ റെഗുലര്‍ ടൈമില്‍ ഇരുടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്‌സ്ട്രാ ടൈമിലെ ആദ്യ പകുതിയിലെ അവസാന നിമിഷത്തില്‍ നെയ്മര്‍ നേടിയ ഗോളില്‍ ബ്രസീല്‍ വിജയം ഉറപ്പിച്ചിരുന്നു.

എന്നാല്‍ 116-ാം മിനിറ്റില്‍ ബ്രൂണോ പെട്‌കോവിച്ച് നേടിയ ഗോളിലൂടെ ക്രൊയേഷ്യ മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു. നിരവധി തവണ ബ്രസീല്‍ ഗോളവസരങ്ങള്‍ തുറന്നിരുന്നെങ്കിലും ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക്ക് ലിവകോവിച്ചിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ അതെല്ലാം തകര്‍ന്നടിയുകയായിരുന്നു.

Advertisment