New Update
Advertisment
ദോഹ: കിരീടപ്രതീക്ഷയുമായി ഖത്തര്‍ ലോകകപ്പിന് എത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനും നിരാശയോടെ മടക്കം. ക്വാര്‍ട്ടര്‍ ഫൈനലില്‍ 1-0 ന് മൊറോക്കോയോട് തോറ്റാണ് പോര്‍ച്ചുഗല്‍ പുറത്തായത്. തകര്‍പ്പന്‍ ജയവുമായി മൊറോക്കോ സെമിയില്‍ പ്രവേശിച്ചു.
പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ ആധിപത്യം പുലർത്തിയ ആദ്യപകുതിയിൽ 42–ാം മിനിറ്റിൽ യൂസഫ് എൻ നെസിരിയാണ് മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. യഹ്യ അറ്റിയാറ്റ് നല്‍കിയ ക്രോസ് നെസിരി കൃത്യമായി വലയിലെത്തുകയായിരുന്നു.
രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോയ്ക്കും മൊറോക്കന്‍ പോരാട്ടവീര്യത്തിന് മുന്നില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മൊറോക്കോയുടെ വാലിദ് ചെദിര ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായിട്ടും, മൊറോക്കോ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് വിജയം സ്വന്തമാക്കുകയായിരുന്നു.