കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിന് ചുരുക്കപ്പട്ടികയായി; ലിസ്റ്റില്‍ ആകെ 405 താരങ്ങള്‍ !

New Update

publive-image

Advertisment

കൊച്ചി: ഡിസംബർ 23ന് കൊച്ചിയിൽ നടക്കുന്ന ടാറ്റ ഐപിഎൽ 2023 ലേലത്തിന്റെ താരലേലത്തിന്റെ ചുരുക്ക പട്ടികയില്‍ 405 താരങ്ങള്‍. തുടക്കത്തിൽ, 991 കളിക്കാരുടെ പ്രാരംഭ പട്ടികയിൽ നിന്ന് 10 ടീമുകൾ മൊത്തം 369 കളിക്കാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. കൂടാതെ, ടീമുകള്‍ പ്രത്യേകം ആവശ്യപ്പെട്ട 36 താരങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് ചുരുക്ക പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

405 താരങ്ങളിൽ 273 പേർ ഇന്ത്യക്കാരും 132 പേർ വിദേശ താരങ്ങളുമാണ്. ഇതിൽ 4 താരങ്ങള്‍ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 119 പേര്‍ ക്യാപ്ഡ് താരങ്ങളും, 282 പേര്‍ അണ്‍ക്യാപ്ഡ് താരങ്ങളുമാണ്. താരങ്ങളുടെ ഉയര്‍ന്ന അടിസ്ഥാന തുക രണ്ട് കോടിയും, കുറഞ്ഞത് 20 ലക്ഷവുമാണ്.

ഏറ്റവും ഉയര്‍ന്ന റിസര്‍വ് തുകയായ രണ്ട് കോടിയില്‍ 19 വിദേശ താരങ്ങളുണ്ട്. 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള 11 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. മനീഷ് പാണ്ഡെയും മായങ്ക് അഗർവാളുമാണ് ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 20 ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലെ ഇന്ത്യൻ താരങ്ങൾ. 23ന് ഉച്ച കഴിഞ്ഞ് 2.30 ന് ലേലം ആരംഭിക്കും.

Advertisment