New Update
/sathyam/media/post_attachments/ZtY67Te4H3G59u84RCPa.jpg)
ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തിലെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ക്രൊയേഷ്യയ്‌ക്കെതിരെ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നില്‍. ജയം മാത്രം മനസിലുറപ്പിച്ച് ഇരുടീമുകളും അക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത മത്സരത്തില്‍ 34, 39 മിനിറ്റുകളിലാണ് അര്‍ജന്റീന ഗോളുകള്‍ നേടിയത്.
Advertisment
ജൂലിയന്‍ അല്‍വാരസിനെ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് സൂപ്പര്‍ താരം ലയണല്‍ മെസിയാണ് അര്‍ജന്റീനയെ ആദ്യം മുന്നിലെത്തിച്ചത്. അഞ്ച് മിനിറ്റുകള്‍ക്ക് പിന്നാലെ ജൂലിയന്‍ അല്‍വാരെസ് അര്‍ജന്റീനയുടെ ലീഡ് രണ്ടാക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us